Press Club Vartha

ജെ. മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌കാരവിതരണവും ഒക്ടോബർ 29ന്

തിരുവനന്തപുരം: ജെ. മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌കാരവിതരണവും ഒക്ടോബർ 29ന് (ഞായർ). സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജെ. മുഹമ്മദ് റാഫിയുടെ രണ്ടാം ചരമദിനത്തിൽ രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജെ മുഹമ്മദ് റാഫി തമ്പാനൂർ ഗവ. സ്കൂൾ പ്രഥമ അധ്യാപകൻ ആയിരുന്നു. അധ്യാപകൻ എന്നതിൽ ഉപരി അധ്യാപക സംഘടന രംഗത്തും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ സാനിധ്യം ആയിരുന്നു ഇദ്ദേഹം. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ മുൻ.എം എൽ. എ. അഡ്വ. ശരത് ചന്ദ്ര പ്രസാദ് മുഖ്യ അതിഥിയായി എത്തും. തുടർന്ന് വിവിധ മേഖല കളിൽ കഴിവ് തെളിയിച്ച വ്യക്തി കൾക്കുംകുട്ടികൾക്കും ഉപഹാര സമർപ്പണവും അധ്യാപക സാഹിത്യപുരസ്‌കാരവിതരണവും നടക്കും.

പിരപ്പൻകോട് ശ്യാംകുമാർ, പ്രോഗ്രാം കൺവീനർ ഷാജി, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സി ഡബ്ലിയു സി ചെയർപേർസൺ അഡ്വ. ഷാനിബ ബീഗം, അധ്യാപകനേതാക്കൾ ആയ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ. നജീബ്, കെ പി എസ് ടി എ മുൻ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ഡോ. വിൽ‌സൺ.എഫ്., എ കെ എസ് ടി യു മുൻ സംസ്ഥാന സെക്രട്ടറി കെ. ബുഹാരി, പൂവണത്തുംമൂട് ഗവ. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ എം. ആർ എന്നിവർ റാഫി, സി.ജി എൽ.എസ്‌ ഡയറക്ടർ റോബർട്ട്‌ സാം, അനിൽ ഗുരുവായൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Share This Post
Exit mobile version