
തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള കേരള വാട്ടർ അതോറിറ്റിയുടെ 900 എംഎം ശുദ്ധജല വിതരണ ലൈനിലുണ്ടായ തുടർ ചോർച്ചകളുടെ അറ്റകുറ്റപ്പണികൾ തുടരുന്നു.
നാളെ രാവിലെ ആറു മണിയോടെ പണികൾ പൂർത്തികരിക്കാമെന്നാണ് പ്രതീക്ഷയെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ടാങ്കർ ലോറി മുഖേന ജലവിതരണത്തിനു 8547697340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ശനിയാഴ്ചയായിരുന്നു തട്ടിനകം പാലത്തിന് സമീപം ലൈനിൽ ചോർച്ച കണ്ടെത്തിയത്.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ:
കേശവദാസപുരം, നാലാഞ്ചിറ, പരുത്തിപ്പാറ, പാറോട്ടുകോണം, ഇടവക്കോട്, ഉള്ളൂർ, ശ്രീകാര്യം, പ്രശാന്ത്നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ചേങ്കോട്ടുകോണം, കാട്ടായിക്കോണം, ചന്തവിള, ചാവടിമുക്ക്, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, കാര്യവട്ടം, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പോങ്ങുംമൂട്, പൗഡിക്കോണം, കരിയം, അമ്പലത്തിൻകര, കല്ലിങ്ങൽ, ആറ്റിൻകുഴി, ഇൻഫോസിസ്, വെട്ടുറോഡ്.
