തിരുവനന്തപുരം: തലസ്ഥാനത്തും കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിക്ക് സാധ്യത തെളിയുന്നു. ഇതിന്റെ വിശദമായ പദ്ധതിരേഖ അഥവാ ഡി.പി.ആർ തയ്യാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷൻ ചുമതലപ്പെടുത്തി.
കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണു തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടത്തിപ്പ്. ന്യൂഡൽഹി ആസ്ഥാനമായുള്ള അർബൻ മാസ്സ് ട്രാൻസിറ്റ് കമ്പനിയെയാണ് പഠനങ്ങൾക്ക് നിയോഗിച്ചത്.
മെട്രോയ്ക്ക് പുറമേ ജില്ലയിലെയും നഗരത്തിലെയും ഗതാഗത പ്രശ്ന പരിഹാരത്തിനായി ഏഴു ഘട്ടങ്ങളിലായി 14000 കോടിയുടെ പദ്ധതി നടപ്പാക്കേണ്ടി വരുമെന്നാണ് യു എം ടി സി പഠന റിപ്പോർട്ട്.
ReplyForward
|