പോത്തൻകോട് : പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമികോത്സവം- 23,ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 9 30ന് ആഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് എം ജി എൻ ആർ ജി എസ് മായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന ഗ്രാമികയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം, കഠിനംകുളം കായൽ തീരത്ത് കണ്ടൽ വനവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിദ്യ ബോർഡമായി സഹകരിച്ച്, ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആവാസത്തീരം രം പദ്ധതിയുടെ ഉദ്ഘാടനം 22.23 വർഷത്തിൽ എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വച്ച പഞ്ചായത്തുകലേക്കുള്ള അവാർഡ് വിതരണം, ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത പാഠം പദ്ധതിയിൽ മികച്ച നിലവാരം പുലർത്തിയ വിദ്യാലയങ്ങൾക്കുള്ള ആദരവ്,ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ വനിതകൾക്കായി കഴിഞ്ഞമാസം നടത്തിയ ഷിസ്പോർട്സിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം, ഗ്രാമിക ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം, വിവിധ മേഖലകളിൽ സമ്മാനിദ്ധരായ വ്യക്തികളെ ആദരിക്കൽ എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് സ്വാഗതം പറയുന്നു.
എംഎൽഎ വി ശശി അധ്യക്ഷനാകുന്ന ചടങ്ങിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷൈലജ ബീഗം പുരസ്കാര വിതരണം നടത്തും