Press Club Vartha

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിനെ സ്വീകരിച്ചത്. തീരത്തിന്റെ 12 കിലോമീറ്റര്‍ അടുത്താണ് ചരക്ക് കപ്പൽ നങ്കൂരമിട്ടത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്നു വൈകീട്ടോടെ കപ്പല്‍ ബര്‍ത്തിന് 100 മീറ്റര്‍ അകലെ അടുപ്പിക്കാനാകുമെന്ന് തുറമുഖ അധികൃതര്‍ പറയുന്നു. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. അന്നാകും കപ്പല്‍ ബെര്‍ത്തിന് സമീപത്തേക്ക് കപ്പല്‍ എത്തിക്കുക. കൂറ്റന്‍ ക്രെയിനുകളും തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പൽ എത്തുന്നത്.

Share This Post
Exit mobile version