Press Club Vartha

ബർഗർ ഷോപ്പിന്റെ മറവിൽ കഞ്ചാവ് വില്പന: ഒരാൾ അറസ്റ്റിൽ

പാലക്കാട്‌ : പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ഹെവൻലി ബ്ലെൻഡ്‌സ് (HEAVENLY BLENDS) എന്ന പേരിൽ ബർഗർ ഷോപ്പ് ഇട്ടിരുന്ന റസൂൽ എന്നയാളിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ടൗണിലെ ഫ്ലാറ്റിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. പാലക്കാട് ഐ.ബി യിലെ എക്സൈസ് ഇൻസ്പെക്ടർ നൗഫലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ.ബി പാർട്ടിയും, പാലക്കാട് റേഞ്ച് ഇൻസ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള റേഞ്ച് പാർട്ടിയും, പാലക്കാട് സർക്കിൾ പാർട്ടിയും, സൈബർ സെല്ലും സംയുക്തമായിട്ടാണ് റെയിഡ് നടത്തിയത്.

ബർഗർ ഷോപ്പിന്റെ മറവിൽ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും റസൂൽ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്നു എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റസൂലും തൊഴിലാളികളും താമസിച്ചിരുന്ന സൂര്യ സെൻട്രൽ അപ്പാർട്ട്മെന്റ് എന്ന ഹൗസിംഗ് കോംപ്ലക്സിലെ അഞ്ചാം നിലയിലെ ഫ്ലാറ്റ് എക്സൈസ് സംഘം റെയിഡ് ചെയ്തത്.

ഫ്ലാറ്റിലെ രണ്ടു മുറികൾ അടച്ച നിലയിൽ കാണപ്പെട്ടു. റസൂലിന്റെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ഈ മുറികൾ തുറന്നു പരിശോധന നടത്തിയപ്പോഴാണ് വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മുറികളിൽ നിന്നും പ്രതിയുടെ കൈവശം നിന്നുമായി ആകെ 5.5 കിലോഗ്രാം കഞ്ചാവും 110ഗ്രാം മെത്താംഫിറ്റാമിനും കണ്ടെടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സൈദ് മുഹമ്മദ്.വൈ, പാലക്കാട് ഐ.ബിയിലെ പ്രിവന്റ്റീവ് ഓഫീസർമാരായ സുനിൽകുമാർ വി ആർ, പ്രസാദ് കെ, പാലക്കാട് റേഞ്ചിലെ പ്രിവന്റ്റീവ് ഓഫീസറായ മുഹമ്മദ് റിയാസ്, സുരേഷ് എം( ECO Pkd), ജെയിംസ് വർഗീസ് (പി ഒ (Gr)), ദിലീപ് കെ( PO( Gr)) സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ബഷീർ.എ, മുഹമ്മദ് റാഫി എ , മധു. എ, അഭിലാഷ് കെ( ECO Pkd), പാലക്കാട് സൈബർ സെല്ലിലെ സി.ഇ.ഒ മാരായ വിജീഷ്.ടി ആർ,അഷറഫ്‌ അലി എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മുബീന എ, വേണി എം, രഞ്ജിത എന്നിവരും ഉണ്ടായിരുന്നു.

Share This Post
Exit mobile version