തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായാതായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ചാണ് 65 -ാമത് കായികോത്സവം നടക്കുന്നത്. കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
ഇന്ന് മുതൽ 20 വരെ തൃശുർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തിനു ശേഷമാണ് തൃശ്ശൂരിൽ സംസ്ഥാന കായികോത്സവം അരങ്ങേറുന്നത്.
സബ് ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്‌സ് ആൻഡ് ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്‌സ് ആന്റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളാണ് ഉള്ളത്. 3000 ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്.
കൂടാതെ ഇത്തവണത്തെ സംസ്ഥാന കലോത്സവം കൊല്ലം ജില്ലയിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടത്തും. ആശാമാം വേദിയാണ് പ്രധാനവേദി. കലോൽത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക. ഇതിനായി 21 കമ്മിറ്റികൾ രൂപികരിക്കും.