Press Club Vartha

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ വൈറ്റ് കെയ്ന്‍ ദിനം ആചരിച്ചു

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വൈറ്റ് കെയ്ന്‍ ദിനം ആചരിച്ചു. ക്ലബ് നടപ്പാക്കുന്ന പ്രോജക്ട് സൂര്യയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ വിസ്മയ ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സിയാല്‍ എംഡി എസ്. സുഹാസ് ഐ.എ.എസ് വൈറ്റ് കെയ്ന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ടി.സി.എസ് വൈസ് പ്രസിഡന്റും കേരള ഹെഡുമായ ദിനേശ് തമ്പി വിശിഷ്ടാഥിതിയായിരുന്നു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ് ബിനൂപ് പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൊക്കേഷണല്‍ സര്‍വീസസ് ഡയറക്ടര്‍ കലാ രവിശങ്കര്‍ പ്രോജക്ട് സൂര്യയെ കുറിച്ച് വിശദീകരിച്ചു. അജീഷ് തോമസ് വൈറ്റ് കെയ്ന്‍ സന്ദേശം നല്‍കി. റോട്ടറി ഡിസ്ട്രിക്ട് 3201 ഡയറക്ടര്‍ അരവിന്ദ് പി.എസ്, അസിസ്റ്റന്റ് ഗവര്‍ണര്‍ അനൂപ് മേനോന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ സെക്രട്ടറി ബിനു ടി. പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡിജിറ്റല്‍ പരിശീലനത്തിലൂടെ കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍, ബെംഗലൂരുവിലെ ഇനേബിള്‍ ഇന്ത്യയെന്ന സംഘടനയുടെ പങ്കാളിത്തത്തോടെ പ്രോജക്ട് സൂര്യ നടപ്പാക്കുന്നത്. 2008-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വിസ്മയ ഇന്‍ഫോപാര്‍ക് കാമ്പസില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി ആറ് മാസത്തെ തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ പരിശീലനം സൗജന്യമായി ലഭ്യമാക്കുന്നു.

Share This Post
Exit mobile version