Press Club Vartha

ആറ്റിങ്ങൽ ബാറിൽ ഗുണ്ടാക്രമണം

തിരുവനന്തപുരം: ആറ്റിങ്ങൽ ബാറിൽ ഗുണ്ടാക്രമണം. ആറ്റിങ്ങലിലെ ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ ദേവ് റെഡിഡൻസി ബാറിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർക്കോണം സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടി.

സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രിയാണ്. വിഷ്ണുവിന്‍റെ നേതൃത്വത്തിലാണ് ഒരു സംഘം ആൾക്കാർ ബാറിലെത്തിയത്. തുടർന്ന് കൂട്ടാളികൾ മദ്യപിക്കുകയും, ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ബാറിലെ സിസിടിവി കേന്ദ്രീകകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്.

Share This Post
Exit mobile version