തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 25,26,27,28 തീയതികളിൽ നടക്കും. തിരുവനന്തപുരം പേട്ട ബോയ്സ് സ്കൂൾ, പേട്ട ഗേൾസ് സ്കൂൾ, പേട്ട ഗവ എൽ. പി. എസ്,. നോർത്ത് യൂ ആർ സി. സെന്റ് ആൻസ് സ്കൂൾ ആണ് പ്രധാന വേദികൾ. നോർത്ത് സബ് ജില്ലയിലെ 70ഓളം സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കും.
മേള വിപുലമായ രീതിയിൽ നടത്തുന്നതിന് വിപുലമായ ഒരു സ്വാഗതസംഗം ആണ് പ്രവർത്തിക്കുന്നത്. മേള യുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ 26ന് രാവിലെ 10മണിക്ക് നടക്കും.പ്രോഗ്രാം ജനറൽ കൺവീനർ നിഷി. കെ. എ. സ്വാഗതവും നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബീന റാണി നന്ദിയും പറയും. തിരുവനന്തപുരം കോർപറേഷൻ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശരണ്യ യോഗത്തിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉത്ഘാടനം ചെയ്യും. മുഖ്യ അഥിതി ആയി വി. കെ പ്രശാന്ത് എം എൽ എ പങ്കെടുക്കും.
യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് കൗൺസിലർ സുജാ ദേവി, ബിപി സി അനൂപ്, കൗൺസിലർ പദ്മകുമാർ(പ്രിൻസിപ്പൽ )നീലിമ.എം.(ഹെഡ്മിസ്ട്രെസ്).അനിത.വി.
(ഹെഡ്മിസ്ട്രെസ്) ശിവപ്രിയ. പി ടി എ. പ്രസിഡന്റ് നാസറുദീൻ.(ബോയ്സ് ഹൈസ്കൂൾ പേട്ട)
. (ഗവ. എൽ പി. എസ്. പി. ടി എ.പ്രസിഡന്റ് )ദിലീപ് എന്നിവർസംസാരിക്കും.
അധ്യാപകസമിതി നേതാക്കൾ ആയ വിനയൻ’ ബിജു,പ്രമോദ്, രവി ചന്ദ്രൻ,റസൽ സബർമതി, ഇസ്മായിൽ, ബിനു ആന്റണി എന്നിവർ നേതൃത്വം നൽകും.