Press Club Vartha

കെ സുരേന്ദ്രന് ജാമ്യം

കാസര്‍കോട് : കെ സുരേന്ദ്രന് ജാമ്യം. മഞ്ചേശ്വരം കോഴക്കേസിലാണ് കെ സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത്. കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ജാമ്യ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രൊസിക്യൂഷന്‍ എതിര്‍ത്തില്ല. തുടർന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്.

Share This Post
Exit mobile version