Press Club Vartha

നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ പാഞ്ഞുകയറി; 12 പേർ മരിച്ചു

ബെംഗളരൂ: നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ പാഞ്ഞുകയറി വൻ അപകടം. സംഭവത്തിൽ 12 പേർ മരിച്ചു. കര്‍ണാടക ചിക്കബെല്ലാപുരയിലാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് സംഭവം. അപകടത്തിൽ 3 സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത് ഗുരുതരമായി പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

അപകടം നടന്ന സമയം നല്ല മൂടൽ മഞ്ഞ് ഉണ്ടായിരുന്നു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറി, ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബാഗേപള്ളിയിൽ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.

Share This Post
Exit mobile version