Press Club Vartha

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ അഴിമതിഭരണത്തിനെതിരെ പിറന്ന മണ്ണിൽ ജീവിക്കാനായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ജാഥ. ജില്ലാ പ്രസിഡന്റ് പൂന്തുറ ജെയ്സൺ ക്യാപ്റ്റനായി നയിച്ച വാഹന പ്രചരണ ജാഥയ്ക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ വമ്പിച്ച സ്വീകരണം നൽകി.

ബ്ലോക്ക് പ്രസിഡന്റ് ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർഗീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് പി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് അഡോൾഫ് ജി മൊറായിസ്, സംസ്ഥാന ഭാരവാഹികളായ നെൽസൺ ഐസക്ക്, അഞ്ചുതെങ്ങ് സേവ്യർ, പനത്തുറ പുരുഷോത്തമൻ, ഹെന്ററി വിൻസെന്റ്, ജ്യോതി ആൻട്രു, ജോർജ് വെട്ടുകാട്, ഡിസിസിജനറൽ സെക്രട്ടറി ആനന്ദ്, ബിഎസ് അനൂപ്, യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൻ തുടങ്ങിയവർ പ്രസംഗിച്ചു.

മത്സ്യതൊഴിലാളി കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് രാജേഷ്, ചിറയിൻകീഴ് പ്രസിഡന്റ് സുൽഫികർ, അഞ്ചുതെങ് പ്രസിഡന്റ് അൽഫോൻസ്, ബ്ലോക്ക് ഭാരവാഹികളായ രാജു,റാകുഫ്, ടൈറ്റസ്, സേവിയർ, ബിജു ക്ലീറ്റസ്, വിൻസെന്റ്, എഡിസൺ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Share This Post
Exit mobile version