
കഴക്കൂട്ടം: കണിയാപുരം ഉപജില്ല സ്കൂൾ കലോത്സവം നവംബർ 7 മുതൽ 10 വരെ കുളത്തൂർ കോലത്തുകര ഗവൺമെന്റ് എച്ച്.എസ്.എസ്സി-ൽ നടക്കും. 8 വേദികളിലായി അയ്യായിരത്തിൽ പരം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന മേളയുടെ നടത്തിപ്പിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായി തിരുവനന്തപുരം നഗരസഭ മരാമത്ത് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളും രൂപവൽക്കരിച്ചു.
കാട്ടായിക്കോണം ഗവൺമെന്റ് യു.പി സ്കൂളിലെ എസ്.ആർ സുനിൽകുമാർ പ്രോഗ്രാം കൺവീനറും കണിയാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.രവികുമാർ രക്ഷാധികാരിയുമാണ്.
വാർഡ് കാൺസിലർ ജിഷജോൺ, കുളത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ ടീച്ചർ, വൈസ് ചെയർമാൻ എസ്.ഗോപകുമാർ, പബ്ലിസിറ്റി കമ്മിറ്റിയുടെ ചെയർമാൻ മുൻ വാർഡ് കൗൺസിലർ ശിവദത്ത്, ഹാരിഫാൾ ബീഗം പ്രദീപ്കുമാർ 88ബാച്ച് ഭാസി തേക്കട, പബ്ലിസിറ്റി കൺവീനർ അൻസാർ ചിതറ, മുജീബ് കണിയാപുരം എന്നിവർ സംബന്ധിച്ചു.