Press Club Vartha

പാട്ടോർമകളിലെ ഇശൽ’ പ്രകാശനം നടത്തി

ഷാർജ : പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ അന്തരിച്ച വി.എം. കുട്ടി, വിളയിൽ വൽസല എന്നിവരെ കുറിച്ചുള്ള സ്മരണാ കുറിപ്പുകളുടെ സമാഹാരം പ്രസിദ്ധപ്പെടുത്തി. ‘പാട്ടോർമകളിലെ ഇശൽ’ എന്ന ഈ കൃതി വി.എം. കുട്ടിയുടെ മകനും എഴുത്തുകാരനുമായ റഹ്മത്ത് പുളിക്കലാണ് സമാഹരിച്ചത്.

ലിപി പബ്ളിക്കേഷൻസ് ആണ് പ്രസാധകർ. മീഡിയ വൺ മിഡിൽ ഈസ്റ്റ് മേധാവി എം.സി. നാസർ വി.എം. കുട്ടിയുടെ മക്കളായ ബുഷ്റ, ഷഹർബാനു എന്നിവർക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹിം, ബഷീർ തിക്കൊടി എന്നിവർ പ്രസംഗിച്ചു. യൂസുഫ് കാരക്കാട് മാപ്പിളപ്പാട്ട് ആലപിച്ചു.

Share This Post
Exit mobile version