Press Club Vartha

തീരദേശ പാതയിലൂടെ കരുനാഗപള്ളിയിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ നിന്നും തീരദേശ പാതയിലൂടെ കൊല്ലത്തേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കുന്നു.സംസ്ഥാന അതിർത്തിയായ കളിയിക്കവിളയിൽ നിന്നും കരുനാഗപള്ളിയിലേക്കാണ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവ്വീസുണ്ടായിരിക്കുക.

ദിവസവും നാല് വീതം സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുള്ളത്. പ്രഥമസർവ്വീസ് 15 ന് വൈകുന്നേരം 5:30 ക്ക് വെട്ടുക്കാടിൽ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.

സാംസ്കാരിക – വാണിജ്യ- വിനോദ സഞ്ചാര മേഖലകൾക്ക് കൂടുതൽ പ്രധാന്യമേകാൻ കെ.എസ്.ആർ.ടി.സിയുടെ സർവ്വീസിന് കഴിയും. ശിവഗിരി, പാപനാശം, കായിക്കര ആശാൻ സ്മാരകം, അഞ്ചുതെങ്ങ് കോട്ട , മുതലപ്പൊഴി, വേളി, ശങ്കുമുഖം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾക്കും വലിയ സാധ്യതയാണുള്ളത്.

തീരദേശപാതയിലൂടെ കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന മത്സ്യതൊഴിലാളികളുടെ ഏറേ കാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.

Share This Post
Exit mobile version