Press Club Vartha

കണിയാപുരം ഉപജില്ല കലോത്സവത്തിന് നാളെ സമാപനം

കഴക്കൂട്ടം: കണിയാപുരം സബ്ജില്ലാ സ്കൂൾ കലോത്സവത്തിനു നാളെ കൊടിയിറക്കം. കഴിഞ്ഞ നാല് ദിവസമായി കുളത്തൂർ കോലത്തുകര ഗവൺമെന്റ് എച്ച്.എസ്.എസ്സിൽ വച്ച് നടന്ന കലോത്സവത്തിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്.

കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 90 സ്കൂളുകളിൽ നിന്നും എൽ.പി, യു.പി , എച്ച്.എസ്, എച്ച്.എസ്.എസ്സ് വിഭാഗങ്ങളിൽ നിന്നായി 4,000 ഓളം കലാപ്രതിഭകൾ മാറ്റുരച്ചു. 8 വേദികളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറിയത്.

കലാമാമാങ്കത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ് കുമാർ നിർവഹിക്കും. ചടങ്ങിൽ തിരുവനന്തപുരം നഗരസഭ കൗൺസിലറും സ്വാഗതസംഘം ചെയർമാനുമായ മേടയിൽ വിക്രമൻ അധ്യക്ഷത വഹിക്കും. കുളത്തൂർ ഗവൺമെന്റ് എച്ച്.എസ്.എസ്സ് പ്രിൻസിപ്പൽ ദീപ എ.പി സ്വാഗതവും തിരുവന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ.എസ്.എസ് സമ്മാനദാനം നിർവഹിക്കും.

നഗരസഭ കൗൺസിലർ ജിഷ ജോൺ മുഖ്യപ്രഭാഷണം നടത്തും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി.ആർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീന ജയൻ, മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ,നഗരസഭ കൗൺസിലർ ഡി.രമേശൻ കൗൺസിലർ കവിത കൗൺസിലർ എം. ബിനു കണിയാപുരം വിദ്യാഭ്യാസ ഓഫീസർ രവികുമാർ, ബി.പി.സി ഡോ: ഉണ്ണികൃഷ്ണൻ പാറക്കൽ, തിരുവനന്തപുരം ഡി.ഇ.ഒ സുരേഷ് ബാബു ആർ. എസ്, കുളത്തൂർ ഗവൺമെന്റ് എച്ച്.എസ്.എസ് പ്രതിനിധി മായ എ.എസ്, ആനന്ദകുട്ടൻ , ഹെഡ്മിസ്ട്രസ്സ് നാജ, എസ് ഗോപകുമാർ, കെ.സുരേഷ്കുമാർ തുടങ്ങിയവർ ആശംസകൾ പറയും. പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ എസ്.ആർ സുനിൽകുമാർ നന്ദിയും പറയും

Share This Post
Exit mobile version