Press Club Vartha

കുട്ടനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കുട്ടനാട്: ആലപ്പുഴയിലെ കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൃഷി ആവശ്യത്തിന് വായ്പ അനുവദിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് റിപ്പോർട്ട്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കടബാധ്യതയെ തുടര്‍ന്ന് പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതേ തുടർന്ന് വിഷമാവസ്ഥയിലായിരുന്നു പ്രസാദ്. തുടർന്നാണ് പ്രസാദിന്റെ ആത്മഹത്യ വിവരം പുറത്തുവരുന്നത്.

കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. അതേസമയം പ്രസാദിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. തന്‍റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. സർക്കാർ തന്നെ ചതിച്ചുവെന്നും പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

എന്നാൽ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ രംഗത്തെത്തി. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാനാണ് സാധ്യതയെന്നും ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

Share This Post
Exit mobile version