Press Club Vartha

കർഷകന്റെ ആത്മഹത്യ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് വി ഡി സതീശൻ ആരോപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച കർഷകർക്ക് പണം കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്നും കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല ഹൈക്കോടതിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ല. ഇതുവരെ കാണാത്ത ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് കേരളം കടന്നു പോകുന്നത്. കേന്ദ്ര സർക്കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version