Press Club Vartha

സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർക്ക് പരിക്കേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറത്തെ സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇരുപതു പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ പള്ളിപ്പടിയില്‍ മേല്‍പ്പാല നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Share This Post
Exit mobile version