Press Club Vartha

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തി

വിഴിഞ്ഞം: വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തി. ചൈനയിലെ ഷാംഗ്ഹായില്‍ നിന്നുള്ള ഷെന്‍ഹുവ 29 എന്ന കപ്പലാണ് തുറമുഖത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ ക്രെയിനുമായിട്ടാണ് രണ്ടാമത്തെ കപ്പല്‍ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഈ കപ്പൽ പുറം കടലിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലീയറൻസ് ലഭിക്കാത്തതുകൊണ്ടാണ് തീരത്തേക്ക് അടുക്കാൻ വൈകിയത്. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിന്‍, അഞ്ച് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയാണ് കപ്പലിലുള്ളത്. ഇതില്‍ ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.

Share This Post
Exit mobile version