Press Club Vartha

ഇന്ത്യ – ഓസ്‌ട്രേലിയ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: നവംബർ 26ന് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ഐഡിഎഫ്‌സി ബാങ്ക് ഇന്ത്യ- ഓസ്‌ട്രേലിയ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്‍പ്പന ചലച്ചിത്രതാരം കീർത്തി സുരേഷ് നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ ചടങ്ങിൽ പങ്കെടുത്തു. പേടിഎം ഇൻസൈഡർ വഴിയായിരിക്കും ഓൺലൈൻ വിൽപ്പന.

ടെറസ് ലെവലിന് (എല്ലാ നികുതികളും ഉൾപ്പെടെ) 2000 രൂപയും (എല്ലാ നികുതികളും ഉൾപ്പെടെ) താഴത്തെ നിലയ്ക്ക് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് പവലിയൻ 5000 രൂപ (എല്ലാ നികുതികളും ഭക്ഷണവും ഉൾപ്പെടെ). കൂടാതെ റോയൽ പവലിയൻ 10,000 രൂപ (നികുതിയും ഭക്ഷണവും ഉൾപ്പെടെ)

എന്നാൽ വിദ്യാർത്ഥികൾക്ക് 375/- രൂപയ്ക്ക് (എല്ലാ നികുതികളും ഉൾപ്പെടെ) ടിക്കറ്റുകൾ വാങ്ങാം. അതിനായി സ്‌കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോയുള്ള ഉദ്യോഗസ്ഥൻ കെസിഎയിലേക്ക് മെയിൽ അയയ്‌ക്കേണ്ടതാണ്. office@keralacricket.in എന്ന മെയിൽ ഐ ഡിയിലേക്കാണ് മെയിൽ അയക്കേണ്ടത്. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനായി വിദ്യാർത്ഥികൾ അവരുടെ ഫോട്ടോ ഐഡി കാർഡ് ടിക്കറ്റിനൊപ്പം സ്റ്റേഡിയം ഗേറ്റിൽ കാണിക്കണം. മത്സരം നവംബർ 26 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് ഗേറ്റുകൾ തുറക്കും.

ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയെ കെസിഎ 5 ലക്ഷം രൂപ നൽകി ആദരിച്ചു.

Share This Post
Exit mobile version