Press Club Vartha

ആശ്വാസ വാർത്ത: കുട്ടിയെ തിരിച്ചു കിട്ടി

കൊല്ലം: മണിക്കൂറുകൾ നീണ്ട തിരച്ചിലിനു പരിസമാപ്തി. കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞുവെന്നാണ് റിപ്പോർട്ട്‌. കുട്ടി ഇപ്പോൾ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ സംരക്ഷണത്തിലാണ്.

പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഇന്നലെ വൈകീട്ട് 4.45നാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്.

Share This Post
Exit mobile version