Press Club Vartha

നേരത്തെയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു; കുട്ടിയുടെ അമ്മൂമ്മ

കൊല്ലം: കുട്ടിയെ നേരത്തെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുന്നുവെന്ന് റിപ്പോർട്ട്. കുട്ടിയുടെ അമ്മൂമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് ദിവസം മുമ്പും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്നാണ് കുട്ടിയുടെ അമ്മൂമ്മ വ്യക്തമാക്കുന്നത്. ഒരു കാര്‍ തങ്ങളെ പിന്തുടരുന്ന കാര്യം കുട്ടികള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഇത് കാര്യമായെടുത്തില്ലെന്നാണ് അമ്മൂമ്മ പറയുന്നത്. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. പക്ഷെ അപ്പോൾ അത് ഗൗരവത്തിൽ എടുത്തില്ല.

കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ കാണാതായിട്ട് 19 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. റിമോട്ട് ഏരിയകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Share This Post
Exit mobile version