Press Club Vartha

മുൻ കായികതാരം ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു

കൊല്ലം: മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു. തൊളിക്കോട് സ്വദേശിയാണ് ഓംകാർ നാഥ്. 25 വയസായിരുന്നു. കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12 ഓടെയായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.

ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് മരണമടഞ്ഞ ഓംകാർ നാഥ്.

Share This Post
Exit mobile version