തിരുവനന്തപുരം : ലുലു മാളില്‍ ഉപഭോക്താക്കള്‍ക്കായി ഒരു മാസത്തോളം നീളുന്ന ക്രിസ്തുമസ് വിപണിയൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് മാര്‍ക്കറ്റ്. മനോഹരമായി തയ്യാറാക്കിയ ക്രിസ്തുമസ് പവലിയനിലാണ് ഇളവുകളോട് കൂടിയുള്ള പ്രദര്‍ശന – വിപണന മേള. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുകയാണിവിടെ. എല്‍ഇഡി-നിയോണ്‍ നക്ഷത്രങ്ങള്‍ മുതല്‍ കടലാസ് നക്ഷത്രങ്ങള്‍ വരെ ഉള്‍പ്പെടുന്ന നക്ഷത്രവിളക്കുകളുടെ ശേഖരം, പുതുമയാര്‍ന്ന ഡെക്കറേഷന്‍ ലൈറ്റുകള്‍, വ്യത്യസ്തമായ റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, അലങ്കാര വസ്തുക്കള്‍, ബലൂണുകള്‍, സാന്താക്ലോസ് രൂപങ്ങള്‍, വേഷങ്ങള്‍, ക്രിസ്തുമസ് സമ്മാനങ്ങൾ തുടങ്ങി വൈവിധ്യങ്ങള്‍ ഏറെയുള്ളതാണ് ലുലുവിലെ ക്രിസ്തുമസ് മാര്‍ക്കറ്റ്.
കേക്ക്, വൈന്‍ എന്നിവയ്ക്കായും പ്രത്യേക പവലിയനുണ്ട്. 15ലധികം വരുന്ന വിവിധ ഫ്ലേവറുകളുള്ള ക്രിസ്തുമസ് കേക്കുകളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്. റിച്ച് – പ്രീമിയം പ്ലം കേക്കുകളും, ഹണി, ചോക്ലേറ്റ്, എഗ് ലസ്, ഷുഗര്‍ലെസ് കേക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. 22 മുതല്‍ കൂടുതല്‍ ക്രിസ്തുമസ് കേക്ക് വിഭവങ്ങളുമായി ഫ്രഷ് കേക്ക് ഫെസ്റ്റിവലും, രുചിയൂറുന്ന മറ്റ് ഭക്ഷണവിഭവങ്ങളുമായി ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമെ ക്രിസ്തുമസ് വസ്ത്രവിപണിയുമായി ലുലു ഫാഷന്‍ സ്റ്റോറും, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കടക്കം സ്പെഷ്യല്‍ ഓഫറുകളുമായി ലുലു കണക്ടും രംഗത്തുണ്ട്. മാളിലെ റീട്ടെയ്ല്‍ ഷോപ്പുകളിലും ക്രിസ്തുമസ് ഓഫറുകള്‍ ആരംഭിച്ചിട്ടുണ്ട്.