തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതി വൈകാതെ തന്നെ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 2024 ജൂണിൽ ആദ്യ ഘട്ടമെന്ന നിലയിൽ ചില ക്ലാസ്സുകളിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങളാണ് ആദ്യം പരിഷ്കരിക്കുക. തുടർന്ന് 2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും.
അതോടൊപ്പം അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുട്ടികള്‍ക്ക് പുസ്തകം ലഭ്യമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ല. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കുമെന്നും അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.