തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഡി. രാജയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയുടെ ഭാഗമായി അവധിയെടുത്ത് മാറി നിൽക്കുന്ന വേളയിൽ താത്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചയാളാൾ കൂടിയാണ് ബിനോയ്. പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.