Press Club Vartha

വ്യാജ മദ്യനിർമ്മാണം; ഡോക്ടർ ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിൽ:1070 ലിറ്റർ വ്യാജ മദ്യം പിടികൂടി

തൃശ്ശൂർ: തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേർ പിടിയിൽ. 1200 ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. 2 വാഹാനങ്ങൾ ഉൾപ്പെടെ 6പേർ പിടിയിൽ. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൻ തോതിൽ വീര്യം കൂടിയ വ്യാജമദ്യ നിർമാണവും വില്പനയും നടത്താൻ സാധ്യത ഉണ്ടെന്നു എക്‌സൈസ് കമ്മിഷണരുടെ മധ്യ മേഖല സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അശോക് കുമാറിന്റെ നേതൃത്വത്തിൽ ആണ് കേരളം മുഴുവൻ വിതരണ ശൃഖല ഉള്ള വ്യാജമദ്യ നിർമാണ കേന്ദ്രം പിടികൂടിയത്.

പെരിങ്ങോട്ടുകരയിൽ ഗോകുലം സ്കൂളിന് സമീപം ഹോട്ടൽ നടത്തുന്നതിന്റെ മറവിൽ വ്യാജമദ്യം നിർമിക്കുന്നു എന്ന വിവരം കിട്ടിയ മധ്യമേഖല കമ്മീഷണർ സ്ക്വാഡ് നാളുകളോളം പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിലൂടെയാണ് വ്യാജമദ്യ നിർമാണകേന്ദ്രം പിടികൂടിയത് . കുപ്പികളിലും കന്നാസുകളിലും ആയി സൂക്ഷിച്ചു വച്ചിരുന്ന 1070ലിറ്റർ വ്യാജ മദ്യമാണ് പിടികൂടിയത്. വ്യാജമദ്യം ഉണ്ടാകുന്നതിനു ആവശ്യമായ ക്യാരമൽ, ആൽക്കഹോൾ മീറ്റർ sintex ടാങ്ക് , മിക്സ്‌ ചെയ്യുന്നതിന് ആവശ്യമായ മോട്ടോർ എന്നീ സാധങ്ങളും മദ്യം കടത്തുന്നതിനു ഉപയോഗിച്ചിരുന്ന രണ്ടുവാഹനങ്ങളും പിടികൂടി.

ഡോക്ടറും സിനിമനടനും മനുഷ്യാവകാശ പ്രവർത്തകൻ, കാരുണ്യ പ്രവർത്തകൻ, മാധ്യമ പ്രവർത്തകർ , തുടങ്ങി വിവിധങ്ങളായ രീതിയിൽ പ്രവർത്തനം നടത്തുന്ന ഇരിഞ്ഞാലക്കുട മുരിയാട് സ്വദേശി ആയ ഡോക്ടർ അനൂപ് ആണ് ഹോട്ടൽ വാടകക്ക് എടുത്ത് അതിന്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയിരുന്നത്. അന്വേഷണത്തിൽ ഇയാളുടെ ഡോക്ടർ ബിരുദം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബാംഗ്ലൂരിൽ നിന്നും സ്പിരിറ്റ്‌ കൊണ്ടുവന്ന് ലായനിയിൽ മിക്സ്‌ ചെയ്തു വ്യാജമദ്യമാക്കിയാണ് സംഘം വിൽപ്പന നടത്തിയിരുന്നത് .

അര ലിറ്റർ മദ്യത്തിന്റെ വിലയിൽ ഒരുലിറ്റർ മദ്യം എന്നായിരുന്നു പ്രതികൾ ആവശ്യക്കാരെ ആകർഷിക്കാൻ ആയി ഉപയോഗിച്ചിരുന്ന തന്ത്രം . ഓർഡർ കിട്ടുന്ന മുറക്ക് ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ മദ്യം വിതരണം നടത്തികൊടുക്കുമായിരുന്നു . മുരിയാട് സ്വദേശി ഡോക്ടർ അനൂപ് കുമാർ ( 44വയസ്സ്), തൃശൂർ കല്ലൂർ മുട്ടിത്തടി സ്വദേശി ഷെറിൻ മാത്യു ( 37വയസ്സ്) , ചേർപ്പ് ചിറക്കൽ സ്വദേശി പ്രജീഷ് ( 34വയസ്സ്) ,കോട്ടയം സ്വദേശികൾ ആയ റെജി ( 55വയസ്സ്) , റോബിൻ ( 47വയസ്സ് ), കൊല്ലം മയ്യനാട് സ്വദേശി മെൽവിൻ ഗോമസ് ( 44വയസ്സ് ) എന്നിവരെ ആണ് എക്‌സൈസ് തൃശ്ശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടെ നേതൃത്വത്തിൽ മധ്യ മേഖല കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങൾ ആയ എക്‌സൈസ് ഇൻസ്‌പെക്ടർ ഹരീഷ് സി. യു , പ്രിവൻറീവ് ഓഫീസർ ( G) കൃഷ്ണപ്രസാദ് എം. കെ എന്നിവരും ചേർപ്പ് റെയ്ഞ്ച് ഇൻസ്പെക്ടർ മുരുകാദാസ് . എ , പ്രിവന്റീവ് ഓഫീസർ മാരായ കെ എം സജീവ്, ടി ജി മോഹനൻ, ടി ആർ സുനിൽകുമാർ സിവിൽ എക്‌സൈസ് ഓഫീസർ മാരായ എം എസ് സുധീർക്കുമാർ, പി ബി സിജോമോൻ, പി വി വിശാൽ, ടി എസ് സനീഷ്‌കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Share This Post
Exit mobile version