പത്തനംതിട്ട: ശബരിമലയിൽ തിരക്ക് തുടരുന്നു. ഇതേ തുടർന്ന് ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. 10 മണിക്കൂറിലധികം കാത്തുനിന്നാണ് ഭക്തർക്ക് ദർശനം ലഭിക്കുന്നത്. പലർക്കും 14 മണിക്കൂർ വരെ കാത്തു നിൽക്കേണ്ട അവസ്ഥയും വന്നു.
മരക്കൂട്ടത്തും ശരംകുത്തിയിലും വരെ തീര്‍ത്ഥാടകര്‍ മണിക്കൂറുളളോളം വരിനിൽക്കുകയായാണ്. കൂടാതെ പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. ഇതോടൊപ്പം ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് പരാതി. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു.
സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കി. എരുമേലി നിലയ്ക്കൽ റൂട്ടില്‍ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്. കൂടാതെ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും വ്യാപകമായി പരാതി ഉയരുന്നുണ്ട്. എന്നാൽ ഇത് വസ്‌തുത വിരുദ്ധമാണെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.