Press Club Vartha

ടെക്നോപാർക്കിനെ ആസ്പദമാക്കി പുതിയ നോവൽ പുറത്തിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെയും കഴക്കൂട്ടത്തിന്റെയും ചരിത്രം തന്നെ മാറ്റിയ ടെക്നോപാർക്ക് ക്യാമ്പസിനെ ആസ്പദമാക്കി പുതിയ നോവൽ പുറത്തിറങ്ങി. മുൻ ടെക്നോപാർക്ക് ജീവനക്കാരനും പ്രവാസിയുമായ ആദർശ് മാധവൻകുട്ടിയാണ് ടെക്നോപാർക്ക് പശ്ചാത്തലത്തിൽ ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ പുറത്തിയിറക്കിയിരിക്കുന്നത്.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ട്രാവൻകൂർ ക്രൈം മാനുവൽ ഇക്കഴിഞ്ഞ നവംബറിൽ നടന്ന ഡി സി. ബുക്സ് -ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകകോത്സവത്തിൽ ബെസ്റ്റ് സെല്ലർ ആയിരുന്നു.
ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ടെക്നോപാർക്കിന്റെ പശ്ചാത്തലത്തിൽ ഒരു മലയാള നോവൽ ആദ്യമാണ്. .ടെക്നോപാർക്ക് കൂടാതെ കഴക്കൂട്ടത്തിലെ പല വിശേഷതകളും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ആദർശ് മാധവൻകുട്ടിയുടെ തിരുവനന്തപുരം ക്രൈം കഥകൾ എന്ന കൃതിക്കുശേഷം കേരളത്തിലെ സമകാലിക വിഷയങ്ങളെ ടെക്‌നോപാർക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ ആണ് ട്രാവൻകൂർ ക്രൈം മാനുവൽ എന്ന നോവൽ. പുസ്തകം ഡി സി ബുക്ക്സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

 

Share This Post
Exit mobile version