Press Club Vartha

കേന്ദ്രത്തിന്റെ സാമ്പത്തിക നയം ശ്വാസം മുട്ടിക്കുന്നത്: മുഖ്യമന്ത്രി

പത്തനംതിട്ട: കേന്ദ്രത്തിന്റെ സാമ്പത്തിക നയം ശ്വാസം മുട്ടിക്കുന്നതാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. റാന്നി നിയോജകമണ്ഡലം നവകേരള സദസ്സിനെ മാര് സേവിയസ് ഹയര് സെക്കന്ഡറി സ്‌കൂള് അങ്കണത്തില് സജ്ജീകരിച്ച വേദിയില് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഒരു സാമ്പത്തിക പ്രശ്നവും ഉണ്ടാകേണ്ടതല്ല. കേരളത്തിന്റെ തനതുവരുമാനം, അഭ്യന്തര വരുമാനം, ആളോഹരി വരുമാനം എന്നിവ വര്ധിപ്പിക്കാനായിട്ടുണ്ട്.
കേരളം കാര്യക്ഷമമായ സാമ്പത്തിക പ്രവര്ത്തനം നടത്തിയിയിട്ടും കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു. നികുതി വിഹിതം, റവന്യൂ കമ്മി, ഗ്രാന്റ് എന്നിവയില് വലിയ കുറവ് വരുത്തി. കേന്ദ്രവും സംസ്ഥാനവും സംയുകതമായി നടപ്പാക്കുന്ന പദ്ധതികളില് കേന്ദ്രത്തിന്റെ വിഹിതം കുടിശിക വരുത്തുന്നു. നിലവില് 5632 കോടി രൂപ ഇങ്ങനെ കുടിശിക ഉണ്ട്.
പണം കടമെടുക്കയെന്നത് ഒരു സംസ്ഥാനത്തിന്റെ ഭരണപരമായ അവകാശമാണ്. ഈ കാര്യത്തില് ഭരണഘടനാ വിരുദ്ധമായാണ് കേന്ദ്ര സര്ക്കാര് പ്രവര്ത്തിക്കുന്നത്. ഈ നിലപാടിനെ പൂര്ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷവും സ്വീകരിക്കുന്നത്.
ഇടതുപക്ഷ സര്ക്കാറിന്റെ നേതൃത്വത്തില് കേരളത്തിന്റെ യാതൊരുവിധ വികസന പ്രവര്ത്തനങ്ങളും നടക്കരുത് എന്ന അജണ്ടയാണ് പ്രതിപക്ഷത്തിനുള്ളത്.
സാമൂഹ്യക്ഷേമ പെന്ഷന് 600 രൂപയില് നിന്നും 1600 രൂപയായി ഉയര്ത്താന് സര്ക്കാരിനു കഴിഞ്ഞു. നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ് സംസ്ഥാന സര്ക്കാര് കിഫ്ബിയിലൂടെ നടത്തുന്നത്.
82,000 കോടി രൂപയുടെ പദ്ധതികള് ഇതിലൂടെ ഏറ്റെടുക്കാന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസം പൊതുജനാരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ജലപാത, ഫ്ളൈ ഓവറുകള്, മലയോര ഹൈവേ തുടങ്ങി നിരവധി വികസന-നിര്മാണ പ്രവര്ത്തനങ്ങളാണ് കിഫ്ബിയിലൂടെ നാട്ടില് ഉണ്ടായത്. കിഫ്ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടപരിധിയില് ഉള്പ്പെടുത്തി കേന്ദ്ര സര്ക്കാര് അവിടെയും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കയാണ്.
കക്ഷി-രാഷ്ട്രീയഭേദമെന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നാടിന്റെ വികസനത്തിനായാണ് നവകേരള സദസ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്ക്കാരിന്റെ ഏതു പരിപാടിയെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷത്തുനിന്നും ഉണ്ടാകുന്നത്.
ദരിദ്രരെ കൂടുതല് ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും സമ്പന്നരെ അതിസമ്പന്നരും ആക്കുന്ന കേന്ദ്രനയമല്ല നമ്മുടേത്. മറിച്ച് എല്ലാ ജനവിഭാഗങ്ങളുടെയും ഉയര്ച്ചയും പുരോഗതിയുമാണ് സര്ക്കാര് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്രത്തിന്റെയും പ്രതിപക്ഷത്തിന്റെയും സാമൂഹികവികസന വിരുദ്ധ നിലപാടുകളെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിനുള്ള തെളിവാണ് കോരിച്ചൊരിയുന്ന മഴയിലും റാന്നിയില് എത്തിയ ജനസാഗരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Share This Post
Exit mobile version