Press Club Vartha

തിരുവനന്തപുരം മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് സ്‌കൂൾ ബസുകൾ 1.65 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് ബസുകൾ വാങ്ങുന്നതിന് ഒരു കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗവ.യു.പി.എസ്.പാൽക്കുളങ്ങര, ഗവ. ടി.ടി.ഐ. മണക്കാട്, വി.എച്ച്.എസ്.എസ്. മണക്കാട്, സെന്റ് തോമസ് എച്ച്.എസ്.എസ്.പൂന്തുറ, ഗവ.എൽ.പി.എസ്. വള്ളക്കടവ്, സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂൾ കൊച്ചുവേളി, സെന്റ് മേരീസ് എച്ച്.എസ്.എസ്, വെട്ടുകാട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വാഹനം വാങ്ങുന്നത്.

ഗവ.മോഡൽ എച്ച്.എസ്.എൽ.പി.എസ്. തൈക്കാട്, ഗവ.യു.പി.എസ്. ബീമാപള്ളി, സെന്റ് പീറ്റേഴ്‌സ് എൽ.പി.എസ്. ശംഖുമുഖം, ഗവ.എൽ.പി.എസ്. കോട്ടൺഹിൽ എന്നീ സ്‌കൂളുകൾക്ക് കഴിഞ്ഞവർഷം 67 ലക്ഷം രൂപ ചെലവാക്കി സ്‌കൂൾ ബസ് വാങ്ങി നൽകിയിരുന്നു. തീരദേശ മേഖലയിലേത് ഉൾപ്പെടെയുള്ള സ്‌കുളുകൾക്ക് ബസ് അനുവദിച്ചതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേയ്ക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Share This Post
Exit mobile version