Press Club Vartha

മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭിന്നശേഷിക്കാരനെ ഡി.വൈ.എഫ് ക്കാർ മർദ്ധിച്ചതിനെ നോക്കി നിന്ന പോലിസ് പിന്നീട് ഭിന്നശേഷിക്കാരനെ വലിച്ചിഴച്ച് കൊണ്ട് പോലീസ് നടപടി നികൃഷ്ടമായിപ്പോയെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകാരെ ഭീകരമായി മർദ്ധിക്കുന്ന പോലീസും സി.പി.എം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി ജെ പി ക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പോലീസിൻ്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.കായംകുളത്ത് ഭിന്നശേഷിക്കാരനായ ഡി വൈ.എഫ്.ഐക്കാർ മർദ്ധിച്ച് അവശനാക്കിയതിനെ നോക്കി നിന്ന പോലീസ് അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ധിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം.
ഭിന്നശേഷിക്കാരനെ ഡി.വൈ.എഫ് ക്കാർ മർദ്ധിച്ചതിനെ നോക്കി നിന്ന പോലിസ് പിന്നീട് ഭിന്നശേഷിക്കാരനെ വലിച്ചിഴച്ച് കൊണ്ട് പോലീസ് നടപടി നികൃഷ്ടമായിപ്പോയി.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകാരെ ഭീകരമായി മർദ്ധിക്കുന്ന പോലീസും സി.പി.എം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി ജെ പി ക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്.
ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പോലീസിൻ്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.കായംകുളത്ത് ഭിന്നശേഷിക്കാരനായ ഡി വൈ.എഫ്.ഐക്കാർ മർദ്ധിച്ച് അവശനാക്കിയതിനെ നോക്കി നിന്ന പോലീസ് അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ധിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം.
അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങൾ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേർക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിർദേശമുള്ളത് കൊണ്ടാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിൻ്റെ അനന്തരഫലങ്ങളാണിതൊക്കെ. അത് കൊണ്ടാണല്ലോ ബി ജെ പിയുടെ ഘടകക്ഷിയായ ജെ.ഡി.എസ്സിൻ്റെ മന്ത്രി കൃഷ്ണൻ കുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരാൻ പിണറായി അനുവദിച്ചിരിക്കുന്നത്. ഇതിൻ്റെ നന്ദി ദേവഗൗ‍ഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചത്.
സമനില തെറ്റിയ പിണറായിയും പോലീസും ഗുണ്ടകളും എത്ര മർദ്ധിച്ചാലും യൂത്ത് കോൺ​ഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് കരുതണ്ട. ഗവർണ്ണർക്കെതിരെ സ്വന്തം പാർട്ടിക്കാരെ പോലീസ് സംരക്ഷണയിൽ കരിങ്കൊടി കാണിക്കാൻ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാൾ കഴിയില്ല.
പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത്തരം പ്രവണത മുളയിലെ നുള്ളിയിലെങ്കിൽ വലിയ വില നൽകേണ്ടി വരും.

Share This Post
Exit mobile version