Press Club Vartha

കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല; കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ പ്രശ്നങ്ങളുണ്ട്. മന്ത്രിയായാൽ കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌ കുമാർ. കെ എസ് ആർ ടി സി തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ടെന്നും എല്ലാവരും സഹകരിച്ചാൽ കെഎസ്ആർടിസിയെ വിജയിപ്പിക്കാമെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.

ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമെന്നും കെബി ഗണേഷ്‌ കുമാര്‍ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല.

കെ എസ് ആർ ടി സിയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആവിഷ്കരിക്കും. അതിലൊന്നാണ് ഗ്രാമീണ മേഖലയിൽ കൂടുതൽ ബസുകൾ ഇറക്കുന്നത്. ബസുകൾ കൂടുതലായി ഇറക്കുന്നത് വലിയ മാറ്റമാകും ഉണ്ടാകുക.

മാത്രമല്ല കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version