Press Club Vartha

യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ പുതിയ ആശയവുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: കെ എസ് ആർ ടി സി വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. ഈ പുതുവർഷത്തിൽ നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി. ഇനി മുതൽ നമ്മുടെ ഫോണിൽ തന്നെ കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന വിവരങ്ങൾ ഞൊടിയിടയിൽ അറിയാനാകും. ആധുനികവത്കരണത്തിൻ്റെ ഭാഗമായാണ് യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ രീതിയിൽ കെഎസ്ആർടിസിയെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ഉടനടി ലഭ്യമാക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ https://citycircular.keralartc.com/helpdesk.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്ത് ഇനി മുതൽ വിവരങ്ങൾ അറിയാം. ഓൺലൈൻ ബുക്കിംഗ് വിവരങ്ങൾ, അന്വേഷണങ്ങൾ പരാതികൾ, ബസ് ‌സ്റ്റോപ്പ് വിവരങ്ങൾ, കൊറിയർ & ലോജിസ്റ്റിക്സ്, ഗ്രാമവണ്ടി, ബഡ്‌ജറ്റ് ടൂറിസം, ബസ് പരസ്യം & എസ്‌റ്റേറ്റ്,
ഓൺലൈൻ ബസ് ട്രാക്കിംഗ്, സോഷ്യൽ മീഡിയ എന്നിവയുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്.

മാത്രമല്ല യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾ അറിയാനായി കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, 18005994011 എന്ന 24hrs ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.

Share This Post
Exit mobile version