Press Club Vartha

സംസ്ഥാന സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ഏറെ കൊട്ടി ആഘോഷിച്ച് തുടങ്ങിയ കെ. ഫോൺ പദ്ധതിയും, കേരള സവരിയും, കെ സ്റ്റോറും അകാല ചരമമടഞ്ഞിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതിയായ മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി പ്രഖ്യാപിക്കുക, കോടികൾ ചിലവഴിച്ച് ഉദ്ഘാടന മാമാങ്കം നടത്തുക, സ്വന്തക്കാർക്കും ഇഷ്ടകാർക്കും വഴിവിട്ട് കരാറുകൾ നൽകുക, ഇടനിലക്കാർ വഴി കാശടിക്കുക ഇത്തരം പതിവു പല്ലവികൾ ആവർത്തികയെന്നതിനപ്പുറം ഒരു പുതുമയും സർക്കാരിനില്ലെന്നും അദ്ദേഹം ആരോപിച്ച്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.

ആയിരം കോടിയോളം മുടക്കിയ കെ ഫോൺ പദ്ധതിയിൽ പതിനായിരം പേർക്ക് പോലും ഇതു വരെ കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. കണക്ഷൻ കിട്ടിയവർക്ക് സ്പീഡ് കുറവായതു കൊണ്ട് മറ്റ് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കെ. ഫോൺ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കാകട്ടെ ജനങ്ങൾക്ക് സേവനങ്ങൾ നൽകേണ്ട പല അപ്പ്കളും മതിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കെ.ഫോണിനുപയോഗിച്ച കേബിളുകൾ കാര്യക്ഷത കുറഞ്ഞ ചൈനീസ് കേബിളാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ചെന്നിത്തല പറഞ്ഞു.

കൂടാതെ സർക്കാർ ആഘോഷമാക്കി തുടങ്ങിയ കേരള സവാരിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ടാക്സി വിളിക്കേണ്ട ആപ്പ് പോലും പ്രവർത്തിക്കുന്നില്ല. എന്തൊരു നാണംകെട്ട അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

സർക്കാർ ഏറെ കൊട്ടി ആഘോഷിച്ച് തുടങ്ങിയ കെ. ഫോൺ പദ്ധതിയും, കേരള സവരിയും, കെ സ്റ്റോറും അകാല ചരമമടഞ്ഞിരിക്കുകയാണ്
മതിയായ മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി പ്രഖ്യാപിക്കുക, കോടികൾ ചിലവഴിച്ച് ഉദ്ഘാടന മാമാങ്കം നടത്തുക, സ്വന്തക്കാർക്കും ഇഷ്ടകാർക്കും വഴിവിട്ട് കരാറുകൾ നൽകുക, ഇടനിലക്കാർ വഴി കാശടിക്കുക ഇത്തരം പതിവു പല്ലവി കൾ ആവർത്തികയെന്നതിനപ്പുറം ഒരു പുതുമയും സർക്കാരിനില്ല.
ആയിരം കോടിയോളം മുടക്കിയ കെ ഫോൺ പദ്ധതിയിൽ പതിനായിരം പേർക്ക് പോലും ഇതു വരെ കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. കണക്ഷൻ കിട്ടിയവർക്ക് സ്പീഡ് കുറവായതു കൊണ്ട് മറ്റ് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കെ. ഫോൺ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കാകട്ടെ
ജനങ്ങൾക്ക് സേവനങ്ങൾ നൽകേണ്ട പല അപ്പ്കളും മതിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
കെ.ഫോണിനു പയോഗിച്ച കേബിളുകൾ കാര്യക്ഷത കുറഞ്ഞ ചൈനീസ് കേബിളാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
സർക്കാർ ആഘോഷമാക്കി തുടങ്ങിയ കേരള സവാരിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
ടാക്സി വിളിക്കേണ്ട ആപ്പ് പോലും പ്രവർത്തിക്കുന്നില്ല.
എന്തൊരു നാണംകെട്ട അവസ്ഥയാണിത്.
നാടുനീളെ കുഴിച്ച് സിറ്റി ഗ്യാസിനായി പൈപ്പ് ഇടുന്ന പണി നടക്കുന്നുണ്ട്. കുഴിച്ച സ്ഥലം വേണ്ട വിധം മൂടാത്തതിനാൽ അവിടെ കുണ്ടും കുഴിയുമായി മാറിയിരിക്കുന്നു. ഏറെ ജാഗ്രതയോടെ നടത്തേണ്ട പദ്ധതിയാണിത്. എന്നാൽ കരാർ എടുത്ത ശേഷം ഉപകരാർ നൽകിയ കമ്പനിക്ക് മതിയായ സാങ്കേതിവിദ്യയില്ലെന്ന പരാതി വ്യാപകമാണ്. ഇത് കാരണം മാസങ്ങളായി നഗരത്തിൽ പലേടത്തും പണി ഇഴയുകയാണ്. ഇതൊക്കെ പരിശോധിക്കേണ്ടവർ ഊരുചുറ്റി നടക്കുന്നു.
കോടികൾ മുടക്കി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ താളംതെറ്റിയ തുസംബന്ധിച്ചുള്ള സമഗ്ര അന്വേഷണം നടത്തണം കുറ്റകാർക്കെതിരെ ശക്തമായ നടപടിയാണാവശ്യം…

 

Share This Post
Exit mobile version