Press Club Vartha

കണ്ണൂരിൽ വൻ മെത്തഫിറ്റമിൻ വേട്ട

കണ്ണൂർ: കണ്ണൂരിൽ വൻ മെത്തഫിറ്റമിൻ വേട്ട. കണ്ണൂർ സ്വദേശി മുഹമ്മദ് ഷരീഫ് സി. എച്ചിനെ 134.178 ഗ്രാം മെത്താഫിറ്റമിനുമായി പിടികൂടി.

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും പാർട്ടിയും ചേർന്ന് പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ വാഹനപരിശോധന നടത്തവെയാണ് മുഹമ്മദ് ഷരീഫിനെ പിടികൂടിയത്. ഇയാളുടെ ബുള്ളറ്റ് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾ മുൻപും വിവിധ കേസുകളിൽ പ്രതിയാണ്. ബാംഗ്ലൂരിൽ നിന്ന് കൊണ്ട് വന്ന് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് മെത്താഫിറ്റമിൻ കൊണ്ട് വന്നതെന്ന് പ്രതി പറഞ്ഞു. മെത്താഫിറ്റാമിന് മാർക്കറ്റിൽ ഉദ്ദേശം 500000/- ലക്ഷം രൂപ വില വരും.

സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ മാരായ ഷിബു കെ സി, അബ്ദുൾ നാസർ ആർ പി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ സുജിത്ത്, സി ഇ ഓ വിഷ്ണു, വനിതാ സി ഈ ഓ സീമ പി എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു. ഇയാളെ തുടർ നടപടികൾക്കായി കോടതി മുൻപാകെ ഹാജരാക്കും.. 10 വർഷം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Share This Post
Exit mobile version