Press Club Vartha

കഠിനംകുളം ചേരാമാൻ തുരുത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗികാരം

കഴക്കൂട്ടം: കഠിനകുളം ഗ്രാമ പഞ്ചായത്തിന്റെ പൂർണ പിന്തുണയോടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി പ്രവർത്തിക്കുന്ന ചേരാമാൻതുരുത്ത്  ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് അംഗീ കാരം. ജില്ലയിലെ ഏഴു ആശുപത്രികളിൽ ഒന്നായ  ഈ ആശുപത്രി ഇതോടെ ദേശീയ നിലവാരത്തിലേക്ക് ഉയർന്നു.

നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തതിന് സംസ്ഥാന വ്യാപകമായി നടത്തിയ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗികാരം.  മെച്ചപ്പെട്ട അടിസ്ഥാന – ചികിത്സ സൗകര്യങ്ങൾ, ലാബ് കളക്ഷൻ യൂണിറ്റ്,​ യോഗ പരിശീലനം,​ ഔഷധതോട്ടം,​ സാമൂഹിക ആരോഗ്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ,​  റജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ തുടങ്ങിയ 150യോളം മാനദണ്ഡങ്ങൾ പരിഹണിച്ചാണ് അംഗികാരം ലഭിച്ചത്.

നാഷനൽ ആയുഷ് മിഷന്റെ സഹായത്തോടെ  യോഗ പരിശീലനം നടത്തുന്നുണ്ട്. ആയുർവേദ ചികിത്സയിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പാക്കാൻ ആശാവർക്കർമാരെയും ഉൾപ്പെടുത്തി സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടത്താനുള്ള പദ്ധതിയും നടത്തിവരുന്നു. ഇതോടെ തീരദേശമടക്കമുള്ള മേഖലയിലെ കൂടുതൽ രോഗി കൾക്ക് മികച്ച സേവനവും ചികി ത്സകളും ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഡിസ്പെൻസറി

 

Share This Post
Exit mobile version