Press Club Vartha

ചെന്നൈ വേല്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ പി.എച്ച്.ഡി. നേടി പ്രവീണ്‍കുമാര്‍

തിരുവനന്തപുരം: ചെന്നൈ വേല്‍സ് (VISTAS) യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ പി.എച്ച്.ഡി. നേടി പ്രവീണ്‍കുമാര്‍.ഡി. പാപ്പനംകോട് ‘കളഭ’ത്തിലെ പ്രവീണ്‍കുമാര്‍ ബി.എസ്.എന്‍.എല്ലില്‍ സീനിയര്‍ ഡിവിഷണല്‍ എന്‍ജീനീയറായി വിരമിച്ചതിന് ശേഷം ആന്ധ്രപ്രദേശിലെ ഓങ്കോള്‍ ക്യു.ഐ.എസ് എന്‍ജിനീയറിംഗ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

നിലവില്‍ എന്‍ജിനീയറിംഗ് എഡൂക്കേഷന്‍ മെന്‍ഡറിംഗ്, സ്വതന്ത്ര ഗവേഷണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വെള്ളറട സാരഥി നിലയത്തില്‍ കെ.ദാമോദരന്റെയും കെ.കമലമ്മയുടെയും മകനാണ്. ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിയറായ എന്‍.ഗീതയാണ് ഭാര്യ.

Share This Post
Exit mobile version