തിരുവനന്തപുരം: ” സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ ….” മനോഹരമായ താളലയം. പ്രോൽസാഹനവുമായി ഗായകൻ ജി.വേണുഗോപാൽ സമീപം. ഗാനം ആലപിച്ചത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി . പ്രേം നസീറിന്റെ 35-ാം ചരമവാർഷിക അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്തായിരുന്നു മന്ത്രി പാടിയത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശതാഭിഷേകവും നിത്യ ഹരിത നായകൻ പ്രേം നസീന്റെ ചരമ വാർഷികവും ഓർമ്മപ്പെടുത്തികൊണ്ടാണ് മന്ത്രി പാടിയത്.
പ്രേം നസീർ സുഹൃത് സമിതി ഭാരത് ഭവനിൽ ഒരുക്കിയ ചടങ്ങിൽ പ്രേം നസീർ പുരസ്ക്കാരങ്ങൾ നടി അംബിക, സംവിധായകൻ രാജസേനൻ , ഗായകൻ ജി.വേണുഗോപാൽ, നടൻ ദിനേശ് പണിക്കർ എന്നിവർക്ക് ഡെപ്യൂട്ടി സ്പീക്കർ
ചിറ്റയം ഗോപകുമാർ സമർപ്പിച്ചു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ അദ്‌ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിക്ക് ഡെപ്യൂട്ടി സ്പീക്കർ ഉപഹാരം സമർപ്പിച്ചു.
കൗൺസിലർ പാളയം രാജൻ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ, പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയ് മോഹൻ, കരമന ജയൻ, റോണി റാഫേൽ, അജയ്തുണ്ടത്തിൽ, കലാപ്രേമി ബഷീർ, സബീർ തിരുമല, തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: സ്മിത് കുമാർ ,ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ എന്നിവർ പങ്കെടുത്തു. വിവിധ കലാവിരുന്നും ഉണ്ടായിരുന്നു.