Press Club Vartha

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; പബ്ലിക് ടോക്കില്‍ റോമ അഗര്‍വാളും മൈക്കിള്‍ വില്‍സണും

തിരുവനന്തപുരം: തോന്നയ്ക്കന്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പബ്ലിക് ടോക്കില്‍ ഇന്ന് (22-01-2024, തിങ്കള്‍) ഇന്ത്യന്‍-ബ്രിട്ടിഷ് അമേരിക്കന്‍ ചാര്‍ട്ടേഡ് സ്ട്രകചറല്‍ എഞ്ചിനിയറായ റോമ അഗര്‍വാളും നാളെ (23-01-2024, ചൊവ്വ) ഇംഗ്ലണ്ടിലെ ലോഫ്ബ്റോ യൂണിവേഴ്സിറ്റിയിലെ ക്രിയേറ്റീവ് ആര്‍ട്സ് വിഭാഗം മേധാവിയും നാടക വിഭാഗം പ്രൊഫസറുമായ മൈക്കിള്‍ വില്‍സണും സംസാരിക്കും.

നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദ പരിപാടിക്കു ശേഷം ഇന്നു വൈകിട്ട് ആറിനാണ് റോമയുടെ പ്രഭാഷണം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോമ അഗര്‍വാള്‍ Nuts and Bolts: How a nail built the world or why we should reinvent the wheel എന്ന വിഷയത്തിലാണ് സംസാരിക്കുക. Storytelling as collective thinking about climate change എന്ന വിഷയത്തില്‍ മൈക്കിള്‍ വില്‍സണും സംസാരിക്കും.

വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദം നാളത്തെ (ചൊവ്വ) ശ്രദ്ധേയമായ പരിപാടിയാണ്. രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി വൈകിട്ടു നാലുവരെ തുടരും. വി.എസ്.എസ്.സിയില്‍ നിന്നുള്ള ഡോ. സുരേഷ് ബാബു Space Science and Applications എന്ന വിഷയത്തിലും, ഡോ. ഷനീത്. എം Energy Systems for Space Applications എന്ന വിഷയത്തിലും, ഷീജു ചന്ദ്രന്‍ Introduction to Launch Vehicles and satellites എന്ന വിഷയത്തിലും സംസാരിക്കും. ജെയ്സണ്‍ ജോസഫ് നേതൃത്വം നല്‍കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.gsfk.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

Share This Post
Exit mobile version