Press Club Vartha

ആനയേയും കയറ്റിവന്ന ലോറിക്കിടയിൽപ്പെട്ട് 61കാരന് ദാരുണാന്ത്യം

 

കഴക്കൂട്ടം: ആനയേയും കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കണിയാപുരം പള്ളിപ്പുറം കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ എം.എം.നസീർ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെ കഴക്കൂട്ടം ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സി എസ് ഐ മിഷൻ ആശുപത്രിയ്ക്ക് സമീപമാണ് നാടിനെ ദു:ഖത്തിലാക്കിയ അപകടം നടന്നത്.

വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകുന്നതിനായി എലിവേറ്റഡ് ഹൈവേ ഇറങ്ങി വന്ന ആനയുമായി വന്ന ലോറി സർവീസ് റോഡ് വഴി ദേശിയ പാതയിൽ പ്രവേശിച്ച നസീർ ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ലോറി തട്ടി ബൈക്ക് മറിഞ്ഞെങ്കിലും നസീർ ലോറിക്കടിയിൽപ്പെടുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്.

നസീർ രാവിലെ കരിച്ചാറയിലെ വീട്ടിൽ നിന്നും കഴക്കൂട്ടത്ത് വന്ന ശേഷം തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എലിവേറ്റഡ് ഹൈവേ അവസാനിക്കുന്നതിന് സമീപത്തെ കുഴികണ്ട് ബൈക്ക് പെട്ടെന്ന് വലത് ഭാഗത്ത് തിരിക്കുന്നതിനിടെയാണ് ലോറി നസീറിനെ തട്ടിയിട്ടത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ  പോസ്റ്റ്മോർട്ടം ചെയ്ത ശേഷം കരിച്ചാറ ജമാഅത്ത് പള്ളിയിൽ ഖബറ സക്കി. ഷീജയാണ് മരണപ്പെട്ട നസീറിൻ്റെ ഭാര്യ. സക്കീന, ഹാറൂൺ എന്നിവർ മക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസ് കേസെടുത്തു.

Share This Post
Exit mobile version