Press Club Vartha

ട്രെയിൻ തട്ടി മരിച്ചു

കഴക്കൂട്ടം : ആറ്റിൻ കുഴിക്ക് സമീപം റെയിൽവേ ട്രാക്കിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ശാന്തിനഗർ മൂപ്പക്കുടി വീട്ടിൽ രഘുവരൻ ആശാരി (80) യാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം. ശനിയാഴ്ച വൈകിട്ട് മുതൽ രഘുവരൻ ആശാരിയെ കാണാതായിരുന്നു. ഇയാൾക്ക് ഓർമ്മക്കുറവ് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുമ്പ പൊലിസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: വസന്ത മക്കൾ: ബീന, ബിജു, ബിന്ദു

മരുമക്കൾ: ശ്രീകുമാർ, സരിത

Share This Post
Exit mobile version