Press Club Vartha

പുതിയ തട്ടിപ്പിന് ഇരയാകരരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

Representative image. Photo: Manorama Online.

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുന്ന തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്. ഇതിൽ വഞ്ചിതരാകരുതെന്നാണ് പോലീസ് പറയുന്നത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാമെന്നും ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുമെന്നും പോലീസ് പറയുന്നു.

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നും പറയുന്നു.

Share This Post
Exit mobile version