പോത്തൻകോട്: അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവം ഫെബ്രുവരി രണ്ടിന് ആരംഭിച്ചു 9ന് സമാപിക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തൃക്കൊടിയേറ്റ് രാത്രി എട്ടിന് മേജർ സെറ്റ് കഥകളി,
മൂന്നാം തീയതി രാത്രി ഏഴിന് വിഷൻ 2024 രാഗം സമ, രാത്രി 9ന് നാടകം മണ്ണ്, നാലാം തീയതി രാവിലെ 9 നാഗരൂട്ട്, രാത്രി 8ന് സാന്ദ്രാനന്ദലയം, അഞ്ചാം തീയതി രാത്രി ഏഴിന് സംഗീത സദസ്സ്, ഒൻപതിന് നാടകം സേതുലക്ഷ്മി, ആറാം തീയതി രാത്രി ഒമ്പതിന് നാടകം മൊഴി, ഏഴാം തീയതി രാത്രി ഏഴിന് ഭക്തിഗാനങ്ങൾ, രാത്രി 9ന് നൃത്തസന്ധ്യ, എട്ടാം തീയതി വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി ആനപ്പുറത്ത് എഴുന്നള്ളത്ത്, രാത്രി 8. 30ന് പള്ളിവേട്ട എഴുന്നള്ളത്ത് തുടർന്ന് നാദസ്വരകച്ചേരി രാത്രി പത്തിന് പള്ളിവേട്ട തിരിച്ച് എഴുന്നള്ളത്ത്,
ഒമ്പതാം തീയതി തിരു ആറാട്ട്, വൈകിട്ട് 4 30ന് ചെണ്ടമേളം, 5.30 കുലവാഴ എടുക്കൽ, രാത്രി ഏഴിന് ആറാട്ട് എഴുന്നള്ളത്ത്, എട്ടിന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, തുടർന്ന് വലിയ കാണിക്ക, രാത്രി 9 നാടകം ഇടം