Press Club Vartha

കേന്ദ്ര ബജറ്റ് തീർത്തും തൊഴിലാളി വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ബജറ്റ് തീർത്തും തൊഴിലാളി വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യൻ ജനസംഖ്യയിൽ 60 കോടി പേർ തൊഴിലാളികൾ ആണെന്നിരിക്കെ തൊഴിലാളി എന്ന വാക്കുച്ചരിക്കാൻ പോലും കേന്ദ്ര ധനമന്ത്രി മടിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ക്ഷേമ പദ്ധതികൾ, മൂലധന നിക്ഷേപം, കൃഷി,വിദ്യാഭ്യാസം,ആരോഗ്യം എന്നിവയ്ക്കൊന്നും ഊന്നൽ നൽകാത്ത ബജറ്റ് ആണ് ഇത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് കൂടുതൽ ഒന്നും വകയിരുത്താൻ ധനമന്ത്രി ശ്രമിച്ചില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ആശ, സ്കൂൾ പാചകം, അംഗൻവാടി തൊഴിലാളികൾ എന്നിവരൊക്കെ ബജറ്റിൽ അരികുവൽക്കരിക്കപ്പെട്ടവരായി. കോർപ്പറേറ്റ് മുതലാളിമാരെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version