Press Club Vartha

നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാന ടൗണില്‍; തിരികെ കാട്ടിലയയ്ക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്: വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ഇന്ന് പുലർച്ചെ മാനന്തവാടിക്കടുത്ത് പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കർണാടകയിൽനിന്നുള്ള ഒറ്റയാനാണ് ഇതെന്നാണ് സംശയം. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വയക്കാന്‍ നർദേശം നൽകിയിട്ടുണ്ടെന്നും ആനയെ കാടുകയറ്റാന്‍ കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ജാഗ്രതയോടെയുള്ള പ്രവർത്തനം നടക്കുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ നടപടികൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗർഹോള ദേശീയ ഉദ്യാനത്തിൽ ഉള്ള ആനയാണെന്നാണ് വിവരം.

Share This Post
Exit mobile version