Press Club Vartha

ഇരട്ട് വീണിട്ട് ഒരു വർഷം,​ കൂരിയിരുട്ടിൽ മുങ്ങി കണിയാപുരം ഡിപ്പോ

കഴക്കൂട്ടം: ഒരു തെരുവ് ലൈറ്റിന്റെ വെളിച്ചംപോലുമില്ലാതെ കണിയാപുരം ഡിപ്പോ ഇരുട്ടിലായിട്ട് ഒരു വർഷത്തിലേറെയായി. സമ്പത്ത് എം.പിയുടെ ഫണ്ടു ഉപയോഗിച്ച് ഡിപ്പോയ്ക്ക് മുന്നിൽ കൊട്ടികോഷിച്ച് ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് കണ്ണടച്ചടതുയോടെയാണ് ഡിപ്പോ പ്രദേശം കൂരിയിരിട്ടിലായത്.

ദേശീയപാതവഴി പോകുന്ന വാഹനങ്ങളുടെയും സമീപത്തെ കടകളുടെയും അരണ്ട വെളിച്ചത്തിലാണ് ഡിപ്പോയാണെന്ന് പോലും മനസിലാക്കാൻ കഴിയുന്നത്. വർഷമൊന്നു കഴിഞ്ഞിട്ടും ഒരു തെരുവ് ലൈറ്റുപോലും സ്ഥാപിക്കാൻ പഞ്ചായത്ത് ഇടപെടാത്തതിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എം.എ വാഹിദ് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് കണിയാപുരത്ത് ഡിപ്പോ യാഥാർത്ഥ്യമാക്കാനായത്. പത്തുവർഷം മുമ്പ്  ഒരു ഡിപ്പോ കൊണ്ടുവരാൻ ഒരു പഞ്ചായത്തിനായെങ്കിൽ അവിടെ ഒരു ലൈറ്റ് കേടായി ഒരു വർഷം കഴിഞ്ഞിട്ടും അത് നന്നാക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ലല്ലോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.    എന്നാൽ ഒരു ലൈറ്റ് കത്താതെയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും അത് കത്തിക്കാൻ പോലും കഴിയാത്ത പഞ്ചായത്തിനെതിരെ നാട്ടുകാരുടെ ഇടയിൽ ശക്തമായ പ്രതിഷേധമുണ്ട്.

തീർത്തും വെളിച്ചമില്ലാതെയായതോടെ ദീർഘ ദൂര സർവീസുകളടക്കം രാത്രി ഏഴുകഴിഞ്ഞാൽ പ ഡിപ്പോയിൽ പ്രവേശിക്കാറില്ല. മാത്രമല്ല തെരുവ് നായ്ക്കളുടെ ശല്യം കൂടി വർദ്ധിച്ചതോടെ സന്ധ്യ കഴിഞ്ഞാൽ യാത്രക്കാർ ഭയന്നു വിറച്ചാണ് റോഡ് വക്കിൽ ബസ് കാത്തുനിൽക്കുന്നത്. ഇരളടഞ്ഞ കണിയാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെളിച്ചം നൽകാൻ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ അനിൽ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Share This Post
Exit mobile version