Press Club Vartha

സംസ്ഥാന വികസനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല; മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. അതിദാരിദ്ര്യ നിർമാർജനത്തിനായി 50 കോടി രൂപ നീക്കിവച്ചതാണ് ശ്രദ്ധേയ തീരുമാനം. കൂടാതെ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കായി 1698 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവും ഈ ബജറ്റ് ലക്ഷ്യമിടുന്നു.

ഇവയാണ് ബജറ്റിലെ പ്രധാന വിവരങ്ങൾ

Share This Post
Exit mobile version